യുവജനങ്ങളും കുട്ടികളും ഡിജിറ്റല്‍ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ കാലത്ത് ഡിജിറ്റല്‍ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത . മത്സ്യമാംസാദികള്‍ വെടിയുന്നതോടൊപ്പം മൊബൈല്‍ ഫോണും സീരിയലുമെല്ലാം വിശ്വാസികള്‍ നോമ്പുകാലത്ത് ഉപേക്ഷിക്കണമെന്ന് ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. യുവജനങ്ങളും കുട്ടികളും ഡിജിറ്റല്‍ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്നും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന്റെയും, നാടിന്റെയും നന്മയ്ക്ക് നോമ്പ് അനുഗ്രഹീതമാകും. നോമ്പ് കാലത്തെ വിശ്വാസികള്‍ക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. കാലാനുസൃതമായി നോമ്പിലും മാറ്റങ്ങളുണ്ടാകണമെന്നാണ് ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കുന്നത്.

 

ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ഇപ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികള്‍ ഭക്ഷണത്തില്‍ മത്സ്യവും മാംസവും വര്‍ജിക്കുക പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടുളള പരിത്യാഗം കൂടിയാണ് നോമ്പ്. തലമുറകള്‍ മാറുമ്പോള്‍ പഴയ രീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here