ഹോസ്റ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ഹൈക്കോടതി വിധി പ്രകാരം രാത്രിയില്‍ ഹോസ്റ്റലില്‍ പ്രവേശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ ഗവ. എന്‍ജിനീറിയങ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പഠിപ്പുമുടക്കി സമരം തുടങ്ങി .

മൂന്നാര്‍ : ഹോസ്റ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ഹൈക്കോടതി വിധി പ്രകാരം രാത്രിയില്‍ ഹോസ്റ്റലില്‍ പ്രവേശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ ഗവ. എന്‍ജിനീറിയങ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പഠിപ്പുമുടക്കി സമരം തുടങ്ങി . ഹോസ്റ്റലില്‍ താമസിക്കുന്ന 89 വിദ്യാര്‍ത്ഥനികളാണ് കോളേജ് മാനേജമെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കോളേജിനു മുന്‍പില്‍ 3 ദിവസമായി രാപകല്‍ സമരം നടത്തുന്നത്.

വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതിനാല്‍ ഹോസ്റ്റലിന്റെ ശുചിമുറികള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. മിക്ക ശുചിമുറികളും വാതിലുകള്‍ തകര്‍ന്നും, മറ്റ് സാമഗ്രികള്‍ നശിച്ചും കിടക്കുന്നതിനാല്‍ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ലാത്ത അവസ്ഥയാണുളളത് ഉപയോഗിക്കാന്‍ കഴിയുന്ന അഞ്ച് ശുചിമുറികളിലാണ് 89 -വിദ്യാര്‍ത്ഥികള്‍ പ്രാഥിമകാവശ്യങ്ങള്‍ ഉള്‍പ്പെടെയുളളവ നിര്‍വഹിക്കുന്നതെന്നും വിദ്യാര്‍ത്ഥനികള്‍ പറയുന്നു.

 

രാത്രി 8.30 ന് ഹോസ്റ്റല്‍ പൂട്ടന്നത് മൂലം പുറത്തു പോയ കുട്ടികള്‍ക്ക് അകത്തു കയറാനോ മറ്റു കുട്ടികള്‍ പുറത്തു പോകനോ കഴിയാത്ത അവസ്ഥയാണുളളത്. വനിതാ ഹോസ്റ്റലുകള്‍ രാത്രി കാലങ്ങളില്‍ പൂട്ടുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും കോ്േളജ് മാനേജമെന്റ് തങ്ങളെ സ്വതന്ത്രമായി വിടുന്നില്ലെന്നും വിദ്യാര്‍ത്ഥനികള്‍.

വിദ്യാര്‍ത്ഥനികള്‍ നടത്തുന്ന സമരം അനാവശ്യമാണ് കുട്ടികള്‍ക്ക് അവധി തുടങ്ങിയാല്‍ മാത്രമേ ഹോസ്റ്റലിലെ അറ്റകുറ്റപണികള്‍ നടത്താന്‍ പറ്റുകയുള്ളു. രക്ഷിതാക്കളുടെ ആവശ്യപ്രകാരവും മൂന്നാറിലെ പ്രത്യേക സാഹചര്യവും മൂലം കുട്ടികളെ രാത്രി പുറത്തു വിടുന്നതിന് നിയന്ത്രണങ്ങഉണ്ട്.”
മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍, ഡോ. ജോയ്ജു എം.ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here