തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ഇ​ൻ​സ്ട്ര​ക്‌​ട​റെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഗ്ലൈ​ഡിം​ഗി​നി​ടെ ഇ​വ​ർ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഇ​രു​മ്പു​തൂ​ണി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​റോ​ളം 50 അ​ടി ഉ​യ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​വ​രും അ​ഗ്നി​ര​ക്ഷാ സേ​ന ത​യാ​റാ​ക്കി​യി​രു​ന്ന വ​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ഭാ​രം താ​ങ്ങാ​നാ​വാ​തെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ പി​ന്നു​ക​ളി​ൽ ഒ​രെ​ണ്ണം ത​ക​ർ​ന്ന​തോ​ടെ ഇ​രു​വ​രും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ലൈ​റ്റി​ന് താ​ഴെ​യാ​യി ത​യാ​റാ​ക്കി​യി​രു​ന്ന വ​ല​യി​ലേ​ക്ക് വീ​ണ​തി​നാ​ൽ ഇ​രു​വ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here