വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്.

വൈത്തിരിയിലെ റിസോർട്ട് ഉടമയെ കാറിനുള്ളിൽ വെച്ച് അടിച്ച് കൊലപ്പെടുത്തി ശേഷം കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച പ്രതിയാണ് ഇന്റർപോളിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയും സംഘവും പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. 17 വർഷം അദ്ദേഹം ഒളിവിൽ കഴിഞ്ഞെങ്കിലും മറ്റ് വിമാനത്താവളങ്ങൾ വഴി അദ്ദേഹം കേരളത്തിലെത്തി വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച പാസ് പോർട്ട് പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിനെ ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി കോടതിയിൽ പ്രതിയെ ഹാജരാക്കും.

2006ലാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വൈത്തിരി റിസോർട്ട് ഉടമ വൈത്തിരി റിസോർട്ട് ഉടമയുടെ കൊലപാതകം നടത്തിയത്. തുടർന്ന് റിസോർട്ട് ഉടമയെയും സഹായിയെയും കൊക്കയിലേക്ക് തള്ളുകയായിരുന്നു. എന്നാൽ സഹായിയായ ഡ്രൈവർ മരിച്ചിരുന്നില്ല. ചികിത്സയിലായിരുന്ന അദ്ദേഹം ബോധം വീണ്ടെടുക്കുന്നു. തുടർന്ന്, അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം മുന്നോട്ട് പോയത്. കേസിൽ നേരത്തെ 11 പ്രതികളിൽ പിടിയിലായിരുന്നു. ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here