ഇന്നലെ വളപട്ടണം സ്‌റ്റേഷനിലെത്തി ഷമീമും സഹോദരനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സഹോദരനെ പോലീസ് പിടികൂടിയിരുന്നു.

കോഴിക്കോട്: വളപട്ടണം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അതിക്രമിച്ചുകയറി വാഹനങ്ങള്‍ക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീം പിടിയില്‍. ഷമീമിന്റെ സഹോദരന്‍ ഷമീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിലുള്ള വൈരാഗ്യമാണ് തീയിടാന്‍ കാരണം.

 

ഇന്നു പുലര്‍ച്ചെയാണ് സ്‌റ്റേഷന്‍ വളപ്പില്‍ കയറി അഞ്ച് വാഹനങ്ങള്‍ കത്തിച്ചത്. അതില്‍ ഒരു വാഹനം ഷമീമിന്റെ തന്നെയാണ്. തുടര്‍ന്ന് രക്ഷപ്പെട്ട ഇയാള്‍ പുഴാതിയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു. നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഷമീമിനായി പോലീസ്പരിശോധന നടത്തിയത്. ഒരു രണ്ടുനില കെട്ടിടത്തില്‍ നിന്നാണ് പിടികൂടിയത്.

 

ഇന്നലെ വളപട്ടണം സ്‌റ്റേഷനിലെത്തി ഷമീമും സഹോദരനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സഹോദരനെ പോലീസ് പിടികൂടിയിരുന്നു.

പര്‍ദ്ദയിട്ടാണ് ഷമീം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here