ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷമായിരിക്കെ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് പുനരാരംഭിക്കും. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. അടിയന്തപ്രമേയത്തിലെ നിയന്ത്രണം ഒഴിവാക്കുക, നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയെടുത്ത കേസ് പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിൻറെ ആവശ്യം. 

രാവിലെ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കും സാധ്യതയുണ്ട്. ഈ ചർച്ചകളുടെ സ്ഥിതി അനുസരിച്ചാകും സഭയിലെ തുടർനടപടികൾ. കഴിഞ്ഞ ദിവസങ്ങളിലെ അനിഷ്ടസംഭവങ്ങളിലുള്ള സ്പീക്കറുടെ റൂളിങ്ങും ഇന്നുണ്ടായേക്കും.

ഒത്തുതീർപ്പിനായുള്ള പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണന്റെ അനൗദ്യോഗിക ശ്രമങ്ങൾ തുടരുകയാണ്. അനുരഞ്ജനമുണ്ടായില്ലെങ്കിൽ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്നതും സ്പീക്കറുടെ ആലോചനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here