ഫൊക്കാന പുരസ്കരങ്ങൾ ഗോവ ഗവർണർ പി.എസ്‌ ശ്രീധരൻ പിള്ള വിതരണം ചെയ്തു
ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടുത്തെ സാമൂഹികജീവിതവുമായി അടുക്കാൻ മലയാളിക്ക് സാധിക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള . ഫൊക്കാന കേരള കൺവൻഷന്റെ രണ്ടാം ദിവസം ഫൊക്കാന പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസിറ്റിവിസം ഇന്ന് കുറയുന്നു. അതിനായി ചർച്ചകൾ നടക്കണം. കേരളത്തിലെ ക്രൈം റേറ്റ് ഇന്ത്യയിൽ നമ്പർ വൺ ആയി കഴിഞ്ഞു. അതില്ലാതാക്കാൻ ശ്രമിക്കണം. എക്കാലവും പ്രവാസി കറവപ്പശു ആണ്.വാജ്‌പേയ് സർക്കാരിന്റെ സമയത്താണ് പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചത് .ഫൊക്കാന ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ ശ്രമഫലം കൊണ്ടാണ് അങ്ങനെ ഒരു സംഗമ വേദി ഉണ്ടായത് . കൊടുക്കങ്ങൽ വാങ്ങലാണ് ജനാധിപത്യത്തിന്റെ ധർമ്മം.അതിനായി പ്രവർസികൾ കിണഞ്ഞു പരിശ്രമിക്കുന്നു .കേരളത്തിന്റെ ദുരന്തമുഖത്തെല്ലാം സഹായവുമായി ഫൊക്കാന ഉണ്ടായിരുന്നു .അതാണ് പ്രവാസികൾ .പക്ഷെ പ്രവാസികളെ പലപ്പോഴും കറവപ്പശുവിനെ പോലെ കാണുന്നത് ശരിയല്ല .ഏതു ദുരന്തത്തിലും കേരളത്തിനൊപ്പം നിൽക്കുന്ന ഫൊക്കാനയുടെ വളർച്ചയ്ക്ക് ഭാവുകങ്ങൾ നേരുന്നതായി അദ്ദേഹം പറഞ്ഞു .മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മന്ത്രി മുഹമ്മദ് റിയാസ് ഗവർണർ പി എസ്‌ ശ്രീധരൻപിള്ളയിൽ നിന്നും ഏറ്റുവാങ്ങി .ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾ വി .ജെ ജെയിംസ് ,രാജൻ കൈലാസ് എന്നിവർ ഏറ്റുവാങ്ങി.ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി വി അബ്ദുൾ വഹാബ് എം പി ,എം.എ ബേബി ജോർജ് പണിക്കർ ,ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here