തിരുവനന്തപുരം: അനിൽ ആന്‍റണിയെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അരിക്കൊമ്പനാണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകരന്‍റെ പരിഹാസം.

അമിത്ഷാ വിചാരിക്കുന്നത് പോലെയൊന്നും കേരളത്തിൽ നടക്കില്ലെന്നതാണ് സത്യമെന്നും എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും സുധാകരൻ പറഞ്ഞു. 

അനില്‍ ആന്‍റണിക്ക് ശേഷം സുധാകരനായിരിക്കും ബിജെപിയിലേക്ക് പോകുന്നതെന്ന സിപിഎം നേതാവ് എം.വി. ജയരാജന്‍റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണമാണ് കെപിസിസി അധ്യക്ഷൻ നടത്തിയത്.

വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ജയരാജന്‍റെ വാക്കുകളോട് പ്രതികരിക്കുന്നതു തന്നെ തനിക്ക് നാണക്കേടാണെന്നാണ് സുധാകരന്‍റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here