സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയായ 45,000 രൂപയിലേക്ക് ഏപ്രില്‍ 5ന് എത്തിയിരുന്നു.

കോഴിക്കോട്; സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. പവന് 45,320 രൂപയായി. 440 രൂപയാണ് ഇന്ന് കൂടിയത്. 55 രൂപ ഗ്രാമിന് വര്‍ധിച്ച് 5,665 രൂപയായി. സംസ്ഥാനത്ത് നിന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാനായി അരലക്ഷം രൂപ നല്‍കേണ്ടതായി വരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവും സ്വര്‍ണത്തെ സുരക്ഷിത ആസ്തിയായി കാണുന്നതുമാണ് സ്വര്‍ണവിലയ്ക്ക് വര്‍ധനവ് ഉണ്ടാകാനുള്ള കാരണം.

 

സംസ്ഥാനത്ത് ബുധനാഴ്ച്ച സ്വര്‍ണവില ഗ്രാമിന് 50 രൂപ കൂടി 5620 രൂപയായിരുന്നു. ഇതോടെ പവന് 400 രൂപ കൂടി 44,960 രൂപയായി. ചൊവ്വാഴ്ച്ച ഗ്രാമിന് 240 രൂപയും പവന് 44,560 രൂപയായുമായിരുന്നു.

സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയായ 45,000 രൂപയിലേക്ക് ഏപ്രില്‍ 5ന് എത്തിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് രണ്ട് പവന്‍ സ്വര്‍ണാഭരമായിരിക്കും ഇപ്പോളത്തെ വിലയില്‍ ലഭിക്കുക. 5 ശതമാനം പണിക്കൂലി നിരക്കിലാവുമ്പോഴാണ് ഈ നിരക്കില്‍ സ്വര്‍ണം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here