വന്ദേഭാരത് സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. അതിവേഗ ട്രെയിന്‍ ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി, വന്ദേഭാരത് വരുന്നതില്‍ സന്തോഷമുണ്ടെന്നും കടകംപള്ളി പ്രതികരിച്ചു.

കേരളത്തിലെ റെയില്‍വേ ട്രാക്കുകളിലൂടെ അതിവേഗത്തില്‍ ഓടാന്‍ വന്ദേഭാരതിന് കഴിയില്ല. അവിടെയാണ് സില്‍വര്‍ ലൈനിന്റെ പ്രസക്തി. പ്രധാനമന്ത്രിക്ക് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടാകുമെന്ന് കടകംപള്ളി പറഞ്ഞു. 7-8 വേണ്ടേ വന്ദേഭാരതിന് കണ്ണൂരിലെത്താന്‍. പക്ഷേ മൂന്നര മണിക്കൂര്‍ കൊണ്ടെങ്കിലും കണ്ണൂരിലെത്തുകയാണ് നമ്മുടെ ആവശ്യം. അതാണ് വര്‍ഷങ്ങളായി കേരളം ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഫഌഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തില്‍ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫഌഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസില്‍ ഇടംനേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാകും ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here