കൊച്ചി: വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ ‘എൻലൈറ്റ് 2023’ ഫിസിഷ്യൻ അപ്‌ഡേറ്റ് കോൺഫ്രൻസ് സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ നൂതന വികാസങ്ങളെക്കുറിച്ചു ചര്ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഏപ്രിൽ 29, 30 തീയതികളിലായി കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 200ഓളം ഫിസിഷ്യന്മാർ പങ്കെടുത്തു. ആരോഗ്യരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്യാൻസർ ചികിത്സയിലെ നൂതന രീതികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ ചികിത്സയിലെ നൂതന രീതികൾ, ഗ്യാസ്‌ട്രോ സംബന്ധ രോഗങ്ങളുടെ ചികിത്സ, ജീവിതശൈലീ രോഗങ്ങൾ പുതിയ രോഗനിർണയ സങ്കേതങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ 22 പേർ പ്രബന്ധം അവതരിപ്പിച്ചു.

Photo caption: വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ 29, 30 തീയതികളിലായി കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ‘എൻലൈറ്റ് 2023’ ഫിസിഷ്യൻ അപ്‌ഡേറ്റ് കോൺഫ്രൻസ് ഡോ. ആന്റണി പോൾ, ആശുപത്രി മാനേജിങ് ഡയറ്കടർ എസ് കെ അബ്ദുള്ള, ഡോ. റോയ് ജെ മുക്കട, ഡോ പത്മനാഭ കമ്മത്ത്, ഡോ എബ്രഹാം ജോർജ് എന്നിവർ ചേർന്ന് ദീപം തെളിയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here