ഇടുക്കി ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് പുനരധിവസിപ്പിച്ച അരികൊമ്പനാട്ടെ നിരീക്ഷണം കൃത്യായി നടത്തണെമെന്ന് നിർദേശിച്ച് കേരളം ഹൈക്കോടതി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് കോടതിയിൽ മറുപടി നൽകി. മനുഷ്യ – മൃഗ സംഘർഷം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ഹൈക്കോടതി നിർദേശം നൽകി. അരികൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചു.

മാലിന്യം നിറയുന്നത് വന്യ ജീവികൾ ജനവാസ മേഖലയിലേക്കിറങ്ങാൻ കാരണമാകുന്നുവെന്ന് ആണ് ഹൈക്കോടതി നിരീക്ഷണം. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉള്ളതിനാൽ നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി നിർദശിച്ചു. അരിക്കൊമ്പൻ വനത്തിനുള്ളിൽ ആണെന്നും റേഡിയോകോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ മറുപടി നൽകി. അരിക്കൊമ്പൻ ദൗത്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം അസഹനീയ വിമർശനം ഉയർന്നുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അത്തരം കാര്യങ്ങൾ അവഗണിക്കാമെന്ന് കോടതി മറുപടി നൽകി. അരിക്കൊമ്പൻ പ്രശ്നത്തിൽ മാധ്യമങ്ങൾ വഴി പലരും മൃഗസ്നേഹികളായി എന്നും കോടതി പരാമർശം നടത്തി. ദൗത്യത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും ഹൈക്കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ നടപടിയുടെ അടയാളമാണെന്നും കോടതി വ്യക്തമാക്കി. മനുഷ്യ മൃഗ സംഘർഷം സംബന്ധിച്ച പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. ടാസ്ക് ഫോഴ്സിന്റെ നടപടികൾ ഉൾപ്പെടെ സമിതി വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here