കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് വേണ്ടി അഭിഭാഷകൻ ബി എ ആളൂർ ഹാജരായി. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേ‌റ്റ് കോടതിയാണ് ഉത്തരവിട്ടത്. വന്ദനയെ കുത്താൻ ഉപയോഗിച്ച കത്രിക സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതിനാൽ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയിൽ വിടേണ്ട കാര്യമില്ലെന്ന് ആളൂർ കോടതിയിൽ വാദിച്ചു.

എന്നാൽ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതുകൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്നും ആളൂർ ആരോപിച്ചു. സന്ദീപിന്റെ ഇടതു കാലിന് പരിക്ക് പറ്റി, മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇതിനാൽ ഇയാളെ കസ്റ്റഡിയിൽ വിടരുതെന്നായിരുന്നു ആളൂരിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here