തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് സസ്‌പെന്‍ഷന്‍. ഷൈജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് സര്‍വകശാല മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് നടപടി.

 

കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ ഡോ. എന്‍.കെ നിഷാദിനെ പുതിയ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചു.

 

ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്‌ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, വിശ്വാസ വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സര്‍വകലാശാല നല്‍കിയ പരാതിയിലാണ് നടപടി.

കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി വിജയിച്ച അനഘ എന്ന പെണ്‍കുട്ടിയുടെ പേര് വെട്ടി ആ സ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എ.വിശാഖിന്റെ പേര് ചേര്‍ത്ത് സര്‍വകലാശാലയ്്ക്ക് അയക്കുകയായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിനായിരുന്നു ഈ നടപടി. പ്രിന്‍സിപ്പലും വിശാഖും നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക സൂചന.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിനു ശേഷം സര്‍വകലാശാല രജിസ്ട്രാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരമാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here