തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കു​ടും​ബ​ത്തി​നും ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ല്‍​കു​ക. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നു​മാ​ണ് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക.

മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ര​ഞ്ജി​​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ക.

കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ക​ടു​ത്തു​രു​ത്തി സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ കാ​വാ​ലി​പ്പു​ഴ പ​മ്പ് ഹൗ​സി​ല്‍ പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യി താ​ല്‍​ക്കാ​ലി​ക ജോ​ലി ചെ​യ്യു​മ്പോ​ള്‍ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ വീ​ണ് മ​ര​ണ​മ​ട​ഞ്ഞ എ​സ്.​ആ​ര്‍. രാ​ജേ​ഷ്‌​കു​മാ​റി​ന്‍റെ ഭാ​ര്യ എ​ന്‍.​കെ ഷൈ​ബി​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്നുമാണ് തുക നൽകുക. 

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കി​ടെ ആ​ക്ര​മി​യു​ടെ കു​ത്തേ​റ്റാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ കെ​ടു​ത്ത​വെ​യാ​ണ് ഫ​യ​ര്‍ ആ​ന്‍ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ജെ.​എ​സ്. ര​ഞ്ജി​ത്ത് മ​ര​ണ​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here