കൊ​ച്ചി: വ​ഞ്ച​നാ​ക്കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ വ​ഞ്ച​നാ​ക്കേ​സി​ലാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ചേ​ര്‍​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന്
ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

41 സി​ആ​ര്‍​പി​സി പ്ര​കാ​ര​മാ​ണ് ത​നി​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

2021ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. കേ​സി​ലു​ള്‍​പ്പെ​ടു​ത്തി ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here