കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിപക്ഷ നേതാവിനെതിരാ
യ കേസിലും കെ. സുധാകരനും വി.ഡി സതീശനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കൈകള്‍ കോര്‍ത്ത് പിടിച്ചുള്ള ചിത്രത്തിനൊപ്പം ട്വിറ്ററിലാണ് രാഹുല്‍ പ്രതികരണം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഇരുവരും രാഹുലിനോട് ആവശ്യപ്പെട്ടതായും വിവരങ്ങള്‍. കെപിസിസിയില്‍ നേതൃമാറ്റം ആലോചനയിലില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെ.സുധാകരനും വി.ഡി.സതീശനും എതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ.സുധാകരന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 28-ന് തുടങ്ങാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാല്‍ അത് മാറ്റിവെക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here