സംസ്ഥാനത്തെ പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും ചുമതലയേറ്റു. ഒരുവര്‍ഷത്തെ കാലാവധിയാണ് 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ബാക്കിയുള്ളത്. വേണു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വ്വീസിലേക്കെത്തിയത്.

ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് ബോധ്യമുണ്ടെന്നും ചീഫ് സെക്രട്ടറിയാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ചുമതലയേറ്റ ശേഷം വി വേണു പറഞ്ഞു.

ആന്ധ്ര സ്വദേശിയായ പോലീസ് മേധാവി ഷെയിഖ് ദര്‍വേഷ് സാഹിബിന് വിവാദങ്ങളില്‍ നിന്നൊഴിഞ്ഞുള്ള ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് തുണയായത്. പോലീസ് മേധാവി ആയതിനാല്‍ ഒരു വര്‍ഷമാണ് കാലാവധി ബാക്കിയെങ്കിലും രണ്ട് വര്‍ഷം തുടരാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here