ഏക സിവിൽ കോഡിൽ കോൺഗ്രസിനെയും ജമാത്തിനെയും ഒരേതട്ടിൽ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ നിലപാടുകൾ ഉള്ളത് കൊണ്ടാണ് ഇരുകൂട്ടരെയും ക്ഷണിക്കാത്തത്. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ ഏക സിവിൽ കോഡിനെ പിന്തുണച്ചു. ഇതിനെതിരെ കേരളത്തിലെ ഒരു കോൺഗ്രസുകാരനും പ്രതികരിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.

‘കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ പരസ്യമായി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് നടക്കുന്നത്. ഹിമാചൽ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് മുതലുള്ള നേതാക്കൾ പിന്തുണ അറിയിച്ചു.

ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. ഹൈക്കമാൻഡിന് ആരും പരാതിയും കൊടുത്തിട്ടില്ല. ഇരു മത വർഗീയ വാദികളെയും കോൺഗ്രസിനെയും സെമിനാറിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലയെന്നും’- പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here