കൊച്ചി: കൊച്ചി ആസ്ഥാനമായി ലൈഫ്കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന, വിതരണരംഗത്തു പ്രവര്‍ത്തിക്കുന്ന എഎന്‍കെ ലൈഫ്കെയറിന് ലൈഫ് കെയര്‍ ഉല്പ്പന്നരംഗത്തെ മികവിന് മെട്രോ എംഎസ്എംഇ അവാര്‍ഡ്. കെഎസ്ഐഡിസി, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആറാമത് അവാര്ഡ്നിശയിലാണ് അവാര്‍ഡ്. ചേംബര്‍ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എയില്‍ നിന്ന് എഎന്‍കെ ലൈഫ്കെയര്‍ ഡയറക്ടര്‍മാരായ അമിത് മേത്ത, അങ്കിത് മേത്ത എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഫോട്ടോ – ലൈഫ്കെയര്‍ ഉല്പ്പന്നരംഗത്തെ മികവിനുള്ള മെട്രോ എംഎസ്എംഇ അവാര്‍ഡ് രമേശ് ചെന്നിത്തല എംഎല്‍എയില്‍ നിന്ന് എഎന്‍കെ ലൈഫ്കെയര്‍ ഡയറക്ടര്‍മാരായ അമിത് മേത്ത, അങ്കിത് മേത്ത എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു