പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിന് വിരാമം. ഓര്‍മയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം . പുതുപ്പള്ളി ഹൗസിലേക്ക് വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹത്തിന് വന്‍ ജനക്കൂട്ടമാണ് അന്ത്യാഭിവാദ്യമര്‍പ്പിച്ചത്. രാഷ്ട്രീയ നേതാക്കളും നിരവധി പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളിയിലെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആംബുലന്‍സില്‍ നിന്ന് മൃതദേഹം ഏറെ പണിപ്പെട്ടാണ് പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.

വൈദികരുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയിലെ വസതിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇതിന് ശേഷം പൊതുദര്‍ശനത്തിനായി സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളിലേക്കും അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് രാത്രി തിരികെ പുതുപ്പള്ളിയിലെ വസതിയില്‍ ഭൗതിക ശരീരം എത്തിക്കും. നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് എത്തിക്കുന്ന ഭൗതിക ശരീരം 7 മണി മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.

മൃതദേഹം മറ്റന്നാള്‍ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് സംസ്‌കരിക്കുക. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യവിശ്രമം ഉരുങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here