തിരുവനന്തപുരം: ജനങ്ങള്‍ക്ക് നടുവില്‍ ജീവിച്ച മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി. ഭൗതീകശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്. രാവിലെ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആരംഭിച്ച യാത്ര മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാല്‍ഭാഗം പോലും പിന്നിട്ടിട്ടില്ല.

പുതുപ്പള്ളിയിലേക്കുള്ള യാത്രയില്‍ രാവിലെ ഏഴുമണിയോടെ കോട്ടയത്ത് എത്തുമെന്നായിരുന്നു നേരത്തേ നല്‍കിയ വിവരമെങ്കിലും എല്ലായിടത്തും വന്‍ ജനക്കൂട്ടം അദ്ദേഹത്തെ കാത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയത്ത് എത്തുമ്പോള്‍ ഏറെ വൈകും. എല്ലാവര്‍ക്കും കാണാനുളള അവസരം പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. രാവിലെ ഒമ്പത് മണിയാകുമ്പോള്‍ യാത്ര പട്ടത്ത് മാത്രമേ എത്താനായിട്ടുള്ളൂ.

പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സെന്റ് ജോര്‍ജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളിലാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തില്‍നിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്. പുലര്‍ച്ചെ മുതല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 3.30 ന് സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി യിലാണ് സംസ്‌ക്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്

LEAVE A REPLY

Please enter your comment!
Please enter your name here