കോട്ടയം പാലാ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.

ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
13 ഉം പത്തും ഏഴും വയസ്സുള്ള പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഏഴു വയസ്സുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.

എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടികളിലൊരാള്‍ നിലവിളിച്ച്‌ ബന്ധുവീട്ടിലേക്ക് ഓടി. ബന്ധുക്കളെത്തി കുട്ടികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു .

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുറിക്കകത്ത് ജോമോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here