ഇടുക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കടത്തിക്കൊണ്ടു പോകാൻ ശ്രെമം : ഇടമലക്കുടി സ്വദേശിയെ രാജാക്കാട് പോലീസ് അറസ്റ് ചെയ്തു*

/

:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടമലക്കുടി സ്വദേശി മുരുകനാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത് മൂന്ന് വർഷത്തിലധികമായി കോമാളികുടിയിൽ താമസിക്കുന്ന പ്രതി ഇവിടെയുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയി.


പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെട്ടി മുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക് പോസ്റ്റിൽ തടഞ്ഞ് പിടികൂടുകയായിരുന്നു .വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അടിമാലി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here