കമ്പത്തിനു സമീപം ആനക്കൊമ്പുമായി 2 യുവാക്കൾ പിടിയിൽ തേനി കൂടല്ലൂർ കന്നിക്കാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32.)കുമളി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28.)എന്നിവരാണ് പിടിയിലായത്.തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്ന തുമായി ബന്ധപ്പെട്ട ഏതാനും ആഴ്ച മുമ്പ് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇൻസ്പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിൽ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാർഡൻ സ്റ്റാലിനും വനംവകുദ്യോഗസ്ഥരും ഇന്നലെ കുമളി കമ്പം റൂട്ടിൽ അപ്പാച്ചെ ഫാം പരിസരത്ത് വാഹന പരിശോധന നടത്തിവരികയാണ് പ്രതികൾ പിടിയിലായത്. കർണാടക രജിസ്ട്രേഷനുള്ള മോട്ടോർസൈക്കിളിൽ ചാക്കുമായി 2 യുവാക്കൾ എത്തുകയായിരുന്നു തുടർന്ന് ഇവരെ പരിശോധിച്ചപ്പോഴാണ് മൂന്നാനക്കൊമ്പുകൾ കണ്ടെത്തിയത് ഇതിൽ രണ്ടു കൊമ്പുകൾ വലുതും ഒരെണ്ണം ചെറുതും ആണ് പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.ആനക്കൊമ്പുകൾ വില്പനയ്ക്കായി കടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പറഞ്ഞു ഇതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here