
വിവാദമായ പത്തനംതിട്ട– കോയമ്പത്തൂര്‍ റൂട്ടിലെ റോബിന്‍ ബസ് സര്‍വീസിനെ വെട്ടാന്‍ കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എ.സി ബസ് സര്‍വീസിന് കെ.എസ്.ആര്‍.ടി.സി തുടക്കമിട്ടു. പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ടു. അതേസമയം ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലേറെ രൂപ പിഴയിട്ടിട്ടും റോബിന്‍ ബസ് ഇന്നും സര്‍വീസ് തുടങ്ങി. ഇന്നും മോട്ടര്‍വാഹന വകുപ്പ് പിഴയിടാമെന്നും ഇത് കാര്യമാക്കുന്നില്ലെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്.