എറണാകുളം: സി.എം.പി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് (ജനു 28) എറണാകുളത്ത് തുടക്കമാകും വൈകിട്ട് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിക്കുന്ന ബഹുജന റാലി കെ.ആര്‍ ഗൗരിയമ്മ നഗറില്‍ (മറൈന്‍ ഡ്രൈവ്) സമാപിക്കും തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും സി.പി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

29ന് രാവിലെ എം. വി ആര്‍ നഗറില്‍ (ടൗണ്‍ ഹാള്‍) ആരംഭിക്കുന്ന പ്രതി നിധി സമ്മേളനം ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് രാഷ്ട്രീയ സംഘടനാ പ്രമേയങ്ങള്‍ അവതരിപ്പിക്കും 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും വൈകിട്ട് ‘സഹകരണ പ്രസ്ഥാനം സാദ്ധ്യതകളും വെല്ലുവിളികളും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും

30 ന് രാവിലെ 10 മണിക്ക് സെമിനാര്‍’ ഗാന്ധി സ്മൃതിയില്‍ മതേതര ഇന്ത്യ മത രാഷ്ട്രമാകുമോ എന്ന വിഷയത്തിലെ സെമിനാര്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും എം.പി. സാജു അദ്ധ്യക്ഷത വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ ചന്ദ്രന്‍ പിള്ള, പ്രകാശ് ബാബു, പി ആര്‍ ശിവശങ്കരന്‍, ജെ ബി മേത്തര്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ജി ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാവും

LEAVE A REPLY

Please enter your comment!
Please enter your name here