പാല:ലോകംമുഴുവനുള്ള മലയാളി ക്രൈസ്തവര്‍ ആരാധനയോടെ കൈകൂപ്പുന്ന തീര്‍ത്ഥാടനകേന്ദ്രമായ ഭരണങ്ങാനം ഭക്തിസാന്ദ്രം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗീയ പ്രവേശനത്തിന്റെ 70-ാം തിരുനാളിനാണു തീര്‍ഥാടന കേന്ദ്രത്തില്‍ തുടക്കമായിരിക്കുന്നത്.കാരുണ്യവര്‍ഷത്തില്‍ നടക്കുന്ന തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ 14 മേലധ്യക്ഷന്മാര്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുമെന്ന് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അറിയിച്ചു. കൊടിയേറ്റിനെ തുടര്‍ന്നു രാവിലെ 11നു കുര്‍ബാനയ്ക്കു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കാര്‍മികത്വം വഹിക്കും.

തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30, 11, ഉച്ചകഴിഞ്ഞു 2.30, വൈകിട്ട് അഞ്ച് എന്നീ സമയങ്ങളിലാണു കുര്‍ബാന. ദിവസവും വൈകിട്ടു നാലിനു റംശാ, 6.30നു മെഴുകുതിരി പ്രദക്ഷിണം എന്നിവയും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ 111 വൈദികര്‍ കുര്‍ബാനയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും കാര്‍മികത്വം വഹിക്കും. 27, 28 തീയതികളിലാണു പ്രധാന തിരുനാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here