മലപ്പുറം: ഇത് സഹോദരനോ നരാധമനോ?. സഹോദരിയെ വിദേശത്ത് കൊണ്ടുപോയി മുറിയിലടച്ചിട്ടു ലൈംഗീകമായി പീഡിപ്പിച്ച പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനോടാണ് സമൂഹത്തിന്റെ ഈ ചോദ്യം. രണ്ടാനമ്മയുടെ മകളായ 35 കാരിയെയാണ് ഇയാള്‍ യുഎഇയില്‍ എത്തിച്ച് പീഡിപ്പിച്ചത്. പ്രതി ഇപ്പോള്‍ പിടിയിലാണ്. ദുബായില്‍ മാന്യമായ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മുഹമ്മദ് സിയാഖ് രണ്ടാനമ്മയുടെ മകളെ യുഎഇയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അബുദാബിയിലെ അല്‍ഐനിലെത്തിച്ച തന്നെ ഒരു മുറിയില്‍ കൊണ്ടുപോയി തടവില്‍ വച്ച് 25 ദിവസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സഹോദരിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ അതിനുമുന്‍പ് അയല്‍വാസികളുടെ സഹായത്തോടെ യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

അയല്‍വാസികളുടെ വീട്ടില്‍ അഭയംതേടിയ യുവതി ചില മലയാളികളുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സിയാഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here