ദൃശ്യമാധ്യമങ്ങള്‍ കൊടുക്കുന്നവാര്‍ത്തകള്‍ കള്ളമാണെന്ന് തെളിഞ്ഞാലും അവ തിരുത്താറില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ത്ത കൊടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുവിക്കര വോട്ടെണ്ണലിന് ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷ്‌കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതും ഗണേഷ്‌കുമാറിന്റെ വീടിന് നേരെയുണ്ടായ കല്ലേറും ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

യു.ഡി.എഫിനെതിരെ നിരന്തരം വാര്‍ത്തകൊടുത്തതിന്റെ പ്രതികാരമാണ് നികേഷിനെതിരെയുണ്ടായ അതിക്രമമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് കാണിക്കുന്നത്. നികേഷിനെ കൂകിവിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും നികേഷിന്റെ സ്റ്റേറ്റ്‌മെന്‍് എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്രമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കും. അരുവിക്കരയില്‍ തോറ്റതിനാല്‍ മറ്റ് വിഷയമൊന്നുമില്ലാത്തതിനാല്‍ ഇതുമായി പ്രതിപക്ഷം രംഗത്തുവന്നതാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

_Ramesh_Chennithala1_8

LEAVE A REPLY

Please enter your comment!
Please enter your name here