കാസര്‍കോട്: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ബാവ വില്ലനാണ്. ഗള്‍ഫിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമച്ചതി അറസ്റ്റിലായ പുതുമുഖ നടന്‍ ബാവ ഹബീബ് പ്രശസ്തതാരം ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിനു ജീവന്‍ നല്‍കിയ ആള്‍.

കാസര്‍കോട് തളങ്കര സ്വദേശിയാണിയാള്‍. സംഭവത്തില്‍ രണ്ട് പേര്‍ക്ക് കൂടി വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങി പോകുകയായിരുന്ന തളങ്കര സ്വദേശി അബ്ദുള്‍ റസാഖ് സനാഫ് എന്നയാളുടെ കയ്യില്‍ ദുബായിലുള്ള സുഹൃത്തിന് നല്‍കാന്‍ കൊടുത്തേല്‍പ്പിച്ച പാന്റിലും ഷര്‍ട്ടിലുമാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.

ഷര്‍ട്ടും പാന്റും പരിശോധിച്ചപ്പോള്‍ ഹാഷിഷ് കണ്ടതിനെ തുടര്‍ന്ന് സനാഫ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവ നടന്‍ പോലീസ് പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. കേരളത്തിനുകത്തും പുറത്തും മയക്ക് മരുന്ന് കടത്തുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here