പെരുമ്പാവൂർ: ഐ പി സി കേരളാസ്റ്റേറ്റ് കൺവൻഷൻ 2016 ഡിസംബർ 7 മുതൽ 11 വരെ പെരുമ്പാവൂരിൽ നടക്കും. സുപ്രസിദ്ധ പ്രസംഗകനായ റവ. രവിമണി(ബാംഗ്ളൂർ) മുഖ്യപ്രഭാഷകനായിരിക്കും. കൺവൻഷന്റെ നടത്തിപ്പിനായി സെപ്തംബർ 17 ശനിയാഴ്ച പെരുമ്പാവൂർ ഒന്നാം മൈൽ ഐ.പി.സി പെബ്രോൻ സഭയിൽ വിളിച്ചുകൂട്ടിയ ലോക്കൽ തലത്തിലുള്ള പ്രഥമ ആലോചന യോഗത്തിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ കൺവെൻഷന്റെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ലോക്കൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ജനറൽ കൺവീനറായിരിക്കും.

IPC State Convention 2016 discussion meeting

ഐ പി സി കേരളാസ്റ്റേറ്റ് കൺവൻഷൻ ആലോചന യോഗത്തിൽ പാസ്റ്റർ കെ.എം. ജോസഫ് പ്രസംഗിക്കുന്നു. പാസ്റ്റർ സി.സി.എബ്രഹാം, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ഷിബു നെടുവേലിൽ, ബ്രദർ ജോയി താനുവേലിൽ, പാസ്റ്റർ സാം ദാനിയേൽ എന്നിവർ സമീപം

കൺവൻഷന്റെ സംഘാടക സമിതി രക്ഷാധികാരിയായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.എം.ജോസഫ് മുഖ്യ സന്ദേശം നൽകി.പാസ്റ്റർ സി.സി.എബ്രഹാം (ജോയിന്റ് സെക്രട്ടറി) സ്വാഗതവും ബ്രദർ ഗ്ലാഡ്‌സൺ ജേക്കബ് നന്ദിയും പറഞ്ഞു. ബ്രദർ ജോയി താനുവേലിൽ (ട്രഷറാർ), ബ്രദർ ജോസ് ജോൺ കായംകുളം എന്നിവർ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. പാസ്റ്റർ സണ്ണി മാത്യു, കൗൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ സാം ദാനിയേൽ, ടി.ഏ. തമ്പി, ജോയി പുല്ലുവഴി, ജോയി പെരുമ്പാവൂർ , അനിൽ കുര്യാക്കോസ്, സഹോദരന്മാരായ സജി മത്തായി കാതേട്ട്, സണ്ണി എബ്രഹാം, തമ്പി മുടവന്തിയിൽ , പിവൈപിഏ സംസ്ഥാന സെക്രട്ടറി ലൈജു കുന്നത്ത്, ബേസിൽ അറയ്ക്കൽപ്പടി തുടങ്ങിയവർ സംബന്ധിച്ചു.

Rev RaviMani

                 റവ. രവിമണി( ബാംഗ്ളൂർ)

LEAVE A REPLY

Please enter your comment!
Please enter your name here