കോടതിയില്‍ ആര് കയറണം, ആര് കയറണ്ട എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ലന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് വേണ്ടാന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം സൂചിപ്പിച്ചുകൊണ്ടുള്ള പിണറായിയുടെ പ്രസംഗം.

കോടതിയുടെ അധികാരം ജുഡീഷ്യറിക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണി അനുവദിക്കില്ല. അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള ഉരസല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്. ഇതിന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉപകരണമാവരുത്. ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുന്നവരെ ഇരുകൂട്ടരും ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഇ പി ജയരാജന്റെ കേസ് വിജിലന്‍സ് കോടതി പരിഗണിക്കവേ, മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍നിന്നും ഇറക്കിവിടുകയും ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കുനേരെ കോടതി വളപ്പില്‍നിന്നും ഇഷ്ടിക കട്ടകള്‍ എറിയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here