മാഞ്ഞാലി തേലത്തുരുത്തില്‍ രണ്ട് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അയല്‍വാസികളായ രണ്ട് കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. തേലത്തുരുത്ത് കുണ്ടുള്ളിപ്പാടം ഹനിയുടെ മകന്‍ മൂന്ന് വയസ്സുകാരന്‍ ആദര്‍ശ്, കാരുപുഴ അനില്‍കുമാര്‍ മകന്‍ അഭിജിത്ത് (14) എന്നിവര്‍ക്കാണ് കടിയേറ്റത്. അനില്‍ കുമാര്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സമീപത്തെ വീട്ടിലെ പശുവിനെ തെരുവുനായ് ആക്രമിക്കുന്നത് കണ്ട് ഓടി ചെന്നതായിരുന്നു .

അഭിജിത്തും,ആദര്‍ശും. ഇവരെ കണ്ടതോടെ നായ പശുവിനെ വിട്ട് ഇവരിലേക്ക് തിരിയുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ കുട്ടികള്‍ പകച്ചുപോയി. ഇവരുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തെരുവുനായയില്‍ നിന്നും രക്ഷിച്ചത്.

നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഇരുവരെയും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഇഞ്ചക്ഷനുള്ള മരുന്ന് ലഭ്യമല്ലാത്തതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരുവുനായയുടെ ആക്രമണത്തില്‍ കടിയേറ്റ അഭിജിത്തും, ആദര്‍ശും

LEAVE A REPLY

Please enter your comment!
Please enter your name here