കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം മൂന്നു മേഖലകളിൽവെച്ച് നവംബർ 14 മുതൽ നടക്കും. വടക്കൻ മേഖലയിലെ ശുശ്രൂഷക സമ്മേളനം നവംബർ 14 തിങ്കൾ മുതൽ 16 ബുധൻ വരെ നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടക്കും. 14 തിങ്കൾ വൈകുന്നേരം 4 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഐപിസി മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജിൻറെ  അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും.

‘നന്നായി ശുശ്രൂഷ ചെയ്യുക’ എന്ന വിഷയമാസ്പദമാക്കി തീം അവതരണം ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ നിർവഹിക്കും. വടക്കൻ മേഖലയിൽ ഉൾപ്പെടുന്ന പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർക്കോഡ്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്ന് അഞ്ഞൂറോളം ശുശ്രൂഷകൻമാർ പങ്കെടുക്കും. മദ്ധ്യമേഖലയിലെ ശുശ്രൂഷക സമ്മേളനം നവംബർ 21 തിങ്കൾ മുതൽ 23 ബുധൻ വരെ പെരുമ്പാവൂർ കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ നടക്കും. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് ആയിരത്തോളം ശുശ്രൂഷകൻമാർ പങ്കെടുക്കും.തെക്കൻ മേഖല സമ്മേളനം അടൂർ മാർത്തോമ്മാ യൂത്ത് സെൻറെറിൽ നവംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെ നടക്കും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആയിരത്തിമൂന്നൂറ്റി അമ്പത് ശുശ്രൂഷകൻമാർ പങ്കെടുക്കും. പാസ്റ്റർമാരായ ജേക്കബ് ജോൺ, കെ.എം. ജോസഫ്, വിൽസൺ ജോസഫ്, തോമസ് ഫിലിപ്പ്, ബാബു ചെറിയാൻ, സണ്ണി കുര്യൻ, രാജു പൂവക്കാല, സി.സി. എബ്രഹാം, രാജു മേത്ര, ബി. മോനച്ചൻ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുക്കും.

മേഖലതിരിച്ച് ഇദംപ്രഥമായി നടക്കുന്ന ശുശ്രൂഷകമാരുടെ ത്രിദിനസമ്മേളനങ്ങളിൽ വിവിധക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സമ്മേളനങ്ങളിൽ സ്റ്റേറ്റ് ഓഫീസ് പ്രവർത്തിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു.

IPC1

LEAVE A REPLY

Please enter your comment!
Please enter your name here