പെരുമ്പാവൂർ: 2016 ഡിസംബർ 7 ബുധൻ മുതൽ 11 ഞായർ വരെ പെരുമ്പാവൂർ ആശ്രാം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൌണ്ടിൽ  നടക്കുന്ന ഐ പി സി കേരളാസ്റ്റേറ്റ് കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി. സുപ്രസിദ്ധ പ്രസംഗകനായ റവ. രവിമണി (ബാംഗ്ളൂർ) മുഖ്യപ്രഭാഷകനായിരിക്കും.

സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജേക്കബ് ജോൺ, കെ.എം.ജോസഫ്, കെ.സി. ജോൺ, വിൽസൺ ജോസഫ്, തോമസ് ഫിലിപ്പ്, രാജു പൂവക്കാല, ബാബു ചെറിയാൻ, ഷിബു നെടുവേലിൽ, സി.സി.എബ്രഹാം,ഫിലിപ്പ് പി. തോമസ്, വറുഗീസ് എബ്രഹാം, ബി. മോനച്ചൻ, സണ്ണി കുര്യൻ, കെ. ജെ. തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ഡിസംബർ 11 ഞായറാഴ്ച സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും. സ്റ്റേറ്റ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

പകൽ യോഗങ്ങൾ പെരുമ്പാവൂർ ഒന്നാം മൈൽ ഐ.പി.സി ഹെബ്രോൻ സഭയിൽ നടക്കും. ബൈബിൾ സ്റ്റഡി, ഉപവാസപ്രാർത്ഥന,യുവജന-സണ്ടേസ്കൂൾ-സോദരീസമാജം സമ്മേളനങ്ങൾ എന്നിവ കൺവെൻഷൻറെ ഭാഗമായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here