തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തൃശ്ശൂര്‍ ഡി.സി.സിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ പൊലിസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി. സംഘര്‍ഷത്തില്‍ അനില്‍ അക്കര എം.എല്‍.എയ്ക്കടക്കം പത്തോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here