പെരുമ്പാവൂർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാനകൺവെൻഷന് അനുഗ്രഹസമാപ്തി. സമാപനദിവസം ഡിസംബർ 11ന് സംയുക്ത ആരാധനയിലും തിരുവത്താഴശുശ്രൂഷയിലും നൂറുക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹംപ്രാപിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് തിരുവത്താഴശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിൽ പാസ്റ്റർമാരായ സി.സി. എബ്രഹാം, രാജൂ പൂവക്കാല, കെ.എം. ജോസഫ്, രവി മണി എന്നിവർ പ്രസംഗിച്ചു.  പെരുമ്പാവൂർ ആശ്രമം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൌണ്ടിൽ ഡിസംബർ 7 ബുധനാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ എബ്രഹാം ജോർജിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച  കൺവെൻഷനിലെ  രാത്രിയോഗങ്ങളിൽ പാസ്റ്റർമാരായ വറുഗീസ് എബ്രഹാം, ഫിലിപ്പ് പി. തോമസ്, കെ.സി.ജോൺ, ബാബു ചെറിയാൻ, സണ്ണി കുര്യൻ എന്നിവർ പ്രസംഗിച്ചു.കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലെ പകൽ യോഗങ്ങളിൽ ബൈബിൾ സ്റ്റഡി. ശുശ്രൂഷകസമ്മേളനം, ഉപവാസപ്രാർത്ഥന, സഹോദരി സമ്മേളനം, സണ്ടേസ്കൂൾ-യുവജനസമ്മേളനങ്ങൾ എന്നിവ പെരുമ്പാവൂർ ഒന്നാം മൈൽ ഐപിസി ചർച്ചിൽ നടന്നു.

Holy Communion

സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് തിരുവത്താഴശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

കൺവെൻഷനോടനബന്ധിച്ച് ഡിസംബർ 11-ന്  പുതിയതായി രൂപികരിച്ച ചർച്ച് പ്ലാൻറിങ് ബോർഡിൻറെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ആദ്യഗഡുവിതരണവും നടന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ട്രഷറാർ ജോയി താനുവേലിൽ, ജോയിൻറ്സെക്രട്ടറി മോനി കരിക്കം എന്നിവർ വിവിധ വികസനപദ്ധതികൾ അവതരിപ്പിച്ചു.  ഐപിസിയിൽ ദീർഘനാളെത്തെ സഭാസേവനത്തെ മാനിച്ച് എറണാകുളം ജില്ലയിലെ മുതിർന്ന സഭാപ്രവർത്തകരായ പാസ്റ്റർ കെ.സി. മാത്യൂസ്, പാസ്റ്റർ എം.റ്റി.തോമസ്, ബ്രദർ തോമസ് വടക്കേക്കുറ്റ് എന്നിവരെ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് പ്രശംസാഫലകങ്ങൾ നൽകി ആദരിച്ചു.

11 10 9 7 6 5 3 2 

LEAVE A REPLY

Please enter your comment!
Please enter your name here