ബെംഗളൂരു സ്ഫോടന കേസിലെ 22-ാം പ്രതി മമ്പറം പറമ്പായി സ്വദേശി പിഎ റൈസലിനെ പോലീസ് അറസ്റ് ചെയ്തു. ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്ന റൈസൽ മമ്പറത്തെത്തിയെന്ന വിവരത്തെ തുടർന്ന് കണ്ണൂർ ഡിവൈഎസ്പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.

സ്ഫോടനത്തിനാവശ്യമായ ബോംബുകൾ നിർമിക്കുന്നതിൽ റൈസൽ മുഖ്യ പങ്കുവഹിച്ചതായി പോലീസ് കണ്ടത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു കടയിൽ നിന്നും 2 കിലോ അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്റർ എന്നിവ മോഷ്ടിച്ച് മറ്റുപ്രതികൾക്കൊപ്പം റൈസൽ ബോംബുകൾ നിർമ്മിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ നേരിട്ട് പങ്കെടുക്കാത്ത റൈസൽ സംഭവസമയത്ത് കണ്ണൂരിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here