1436629370_download
കൊച്ചി: എല്ലാ സംഘടനകളിലും ഉള്ളത് പോലെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികള്‍ ഉണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്‍്റ് ലിബര്‍ട്ടി ബഷീര്‍. എല്ലാ പ്രശ്നങ്ങള്‍ക്കും ഇന്ന് തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. സമരം തുടരുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടയിലാണ് യോഗം. ബാഹുബലി പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്കെതിരെ യോഗത്തില്‍ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here