ധാര്‍മികത ചിലര്‍ക്ക് മാത്രമാണോ സി.പിഎം അടിച്ചേല്‍പ്പിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കൊലക്കേസ് പ്രതിയാണെന്ന് കോടതി ശരിവെച്ച എം.എം മണി മന്ത്രിയായി തുടരുന്നതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ചെറിയ ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

രാഷ്ട്രിയ എതിരാളിയെ കൊലപെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.

അല്ലാതെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിരന്തരം ചെറിയ ആവശ്യങ്ങള്‍ക്ക് രാജി ആവശ്യപെട്ട കോടിയേരി എന്താണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here