ഗ്രൂപ്പ് വാക്പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോരും. കെ. മുരളീധരന് എം.എല്‍.എയ്ക്കെതിരെ രംഗത്ത് വന്ന രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കൊല്ലത്ത് കൈയ്യേറ്റവും ചീമുട്ടയേറും.കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം. രാജ്മോഹന്‍ ഉണ്ണിത്താന് സഞ്ചരിച്ച കാറിന് നേരെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്.
കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ രാവിലെ 10 മണിക്കായിരുന്നു ഉണ്ണിത്താന് കൊല്ലത്തെത്തിയത്.ഡിസിസി ഓഫീസിന് മുന്നില്‍ വെച്ച് മുരളീധരന് അനുകൂലികള്‍ സംഘടിക്കുകയും ഉണ്ണിത്താന് സഞ്ചരിച്ച കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം ചീമുട്ടയേറും നടത്തി.
ഉണ്ണിത്താനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുരളി അനുകൂലികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ എത്തിയ ഉണ്ണിത്താനെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.മുരളീധരനെതിരായ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം. ഉണ്ണിത്താനെ ഡിസിസി ഓഫീസില്‍ കയറ്റില്ല എന്ന് പറഞ്ഞായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഉണ്ണിത്താനെ അനുകൂലിക്കുന്നവര്‍ ഇതിനെതിരായി രംഗത്ത് വന്നു. ഇതോടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷം തുടങ്ങി. വളരെ പെട്ടന്ന് അപ്രതീക്ഷിതമായാണ് സംഘര്‍ഷം കാര്യമായത്.
ഉണ്ണിത്താന്റെ കാര്‍ മുരളീ അനുകൂലികള്‍ തല്ലിത്തകര്‍ക്കുകയും ചിലര്‍ ചീമുട്ടയേറ് നടത്തുകയും ചെയ്തു. ഇത് തടയാന്‍ ഡി.സിസി നേതൃത്വത്തിന് സാധിച്ചില്ല.ഓഫീസിനകത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷ പരിപാടികള്‍ നടക്കുമ്പോളായിരുന്നു പുറത്ത് അക്രമം നടന്നത്.തന്നെ കൊല്ലം ഡിസിസി ആസ്ഥാനത്തിന് മുന്നില്‍ ആക്രമിച്ചത് ചിലര്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ഗുണ്ടകളാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ സിസിസി അധ്യക്ഷയുടെ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ഉണ്ണിത്താന് പറഞ്ഞു.
രാവിലെ കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ ഡിസിസി ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉണ്ണിത്താന് നേരെ കൈയേറ്റം നടത്തിയത്.ഉണ്ണിത്താന് വാഹനം അടിച്ചുതകര്‍ത്ത് ചീമുട്ടയെറിയുകയും ചെയ്തു. കൈയേറ്റത്തിനിടെ ഉണ്ണിത്താന്റെ കൈയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.