57 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടന്നു.ഇന്നു രാവിലെ പ്രധാനവേദി നിര്‍മ്മിക്കുന്ന പൊലിസ് മൈതാനിയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നിര്‍വ്വഹിച്ചത്.

പന്തല്‍ കാല്‍നാട്ടു ചടങ്ങില്‍ പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ ടി.വി രാജേഷ്, ജെയിംസ് മാത്യു, കെ.എം ഷാജി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദ്, ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗരുഡിന്‍, കണ്ണൂര്‍ ഡെപ്യൂട്ടി കമാന്റന്റ് സാഗുല്‍, ഡി.ഡി.ഇ എം ബാബുരാജന്‍, ആര്‍.ബാബു, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ ചെറിയാണ്ടി സംസാരിച്ചു.

ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ഡി.പി.ഐ ജെസി ജോസഫ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here