ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഏതെങ്കിലും കോളജ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വിലക്കണമെന്നും വിദ്യാഭ്യാസച്ചട്ട ഭേദഗതി പിന്‍വലിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ മാനേജ്‌മെന്റുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെന്നും പുതിയ പ്രവണത പല ക്രൈസ്തവ മാനേജ്‌മെന്റുകളെയും ബാധിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രി
………………………………………………………………………………………….
വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്കാരി ബിസിനസുകാര്‍ വരെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാഭക്കണ്ണോടെ പലരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍.

പുതിയ പ്രവണത പല ക്രൈസ്തവ മാനേജ്‌മെന്റുകളെയും ബാധിച്ചു തുടങ്ങി. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പിണറായി വിജയന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here