ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനത്ത് തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യം കുമ്മനം കേന്ദ്രത്തെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതി ഇടുന്നതായി വിവരം ഉള്ളതുകൊണ്ടാണ് ബിജെപി നേതാക്കള്‍ക്കു സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here