ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഭരണസമിതിയില്‍ ഭിന്നത. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള.

വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ രാജിവെക്കുകയാണ് വേണ്ടത്. ഇന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമവായമുണ്ടാവണം. അല്ലെങ്കില്‍ താന്‍ രാജിവെച്ചൊഴിയുമെന്ന് അയ്യപ്പന്‍ പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയപ്പോഴാണ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയെന്നതായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. രാജി വെക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here