നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

റൂറല്‍ എസ്.പി, ഡി.സി.പി, ആലുവ ഡി.വൈ.എസ്.പി, വനിതാ സി.ഐ എന്നിവരും സംഘത്തിലുണ്ട്.

സംഭവത്തില്‍ ഏഴു പ്രതികളുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതില്‍ നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി അറസ്റ്റിലായി. മൂന്നു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാളുകളെക്കൂടി തിരിച്ചറിയാനുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കളമശ്ശേരി കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here