വിവാദങ്ങള്‍ക്കും ആരോപണപ്രത്യാരോപണങ്ങള്‍ക്കും ശേഷം കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി വീണ്ടും കാമറക്ക് മുന്നിലേക്ക്. അവരുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിക്കും. പൃഥിരാജ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെ ലൊക്കേഷനിലെത്തി.
അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറയല്‍ പരേഡും ഇന്ന് നടക്കുന്നുണ്ട്. കാക്കനാട് ഉച്ചക്ക് 12നാണ് പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുക.
അവര്‍ മാധ്യമങ്ങളെ കാണുന്നത് നാളെയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇന്നു രാവിലെ 10.30ന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്ന് പൊലിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here