നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനില്‍ കുമാറും വിജീഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂര്‍ പീരുമേട് സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമസ്ഥന്.
കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും ഇവര്‍ ബൈക്കുമായി കൊച്ചിയിലെത്തുകയായിരുന്നു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് കണ്ടെത്തി. പ്രതികളെ സഹായിച്ചയാള്‍ ഒളിവിലാണ്.അതേസമയം ഇരുവരെയും കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി.
ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് സുനിലിനെയും, വിജീഷിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്.