കാസര്‍കോടു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം. ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം സ്വദേശി അഷ്ഫാഖാണ് ബന്ധുക്കള്‍ക്ക് സാമൂഹിക മാധ്യമമായ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്.

ഹഫീസ് ഇന്നലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഹഫീസിനെ രക്തസാക്ഷിയായാണ് തങ്ങള്‍ കാണുന്നതെന്നും മൃതദേഹം ഖബറടക്കിയെന്നുമാണ് സന്ദേശത്തിലുള്ളത്. എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.

എന്നാല്‍,എന്‍.ഐ.എയോ മറ്റു അന്വേഷണ ഉദ്യോഗസ്ഥരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാസര്‍കോട് പടന്നയില്‍ നിന്ന് 11 പേരടക്കം കേരളത്തില്‍ നിന്ന് ഇരുപതോളം പേരെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിരുന്നു. ഇവര്‍ക്കെതിരേ ഐ.എസ് ബന്ധം ആരോപിക്കപ്പെടുകയും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സംഭവം അന്വേഷിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഹഫീസ് കൊല്ലപ്പെട്ടതായ വാര്‍ത്ത പുറത്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here